Tuesday, September 15, 2009

പുസ്തകം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? എന്റെ എഴുത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ ?

മാധ്യമത്തിന്റെ ഓണപതിപ്പിലെ അജയ് പി. മങ്ങാട്ട് എഴുതിയ 'വാക്കുകള്‍ നീട്ടുന്നു ശൂന്യമായ പാത്രം' മെന്ന ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം.
ഒരു നിസ്സംഗത എപ്പോഴും നമ്മെ പിടികൂടാന്‍ ചുറ്റിനില്‍ക്കും. സാഹിത്യത്തെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന യാഥാര്‍ത്യ ബോധമാണ് ഈ നിസ്സംഗതയെ ജനിപ്പിക്കുന്നത് .വാസ്തവത്തില്‍ , പുസ്തകം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ? എന്റെ എഴുത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ ? ടോള്‍സ്‌റ്റോയി ഈ ചോദ്യം കുറേ വൈകിയാണ് ചോദിച്ചത് . ടോള്‍സ്‌റ്റോയി, തന്റെ ജീവിതാന്ത്യകാലത്ത് താനതുവരെയെഴുതിയതെല്ലാം ജീര്‍ണസാഹിത്യമാണെന്നു വിലയിരുത്തി 'വാട്ട് ഈസ് ആര്‍ട്ട് ' എന്നൊരു പ്രബന് ധമെഴുതി.സാഹിത്യത്തിന്റെ സൗന്ദര്യാനുഭൂതീ പൂര്‍ണ്മായും നിരാകരിച്ച അദ്ദേഹം തന്റേതു മാത്രമല്ല ഏതാണ്ടെല്ലാ സാഹിത്യവും മനുഷ്യനെ അലസനും ഭോഗശീലനുമാക്കുകയാണെന്നും വാദിച്ചു. യഥാര്‍ഥ സാഹിത്യം ധാര്‍മ്മികപ്രേരിതമായിരിക്കണം. എഴുതുന്നത് എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകണം. ആനന്ദമല്ല ധാര്‍മ്മികബോധനമാണ് ലക്ഷ്യം. പുതിയ മനുഷ്യനെ ഉണ്ടാക്കുന്ന സാമൂഹികപ്രവൃത്തിയായിരിക്കണം. പള്ളിയേയും പൗരോഹിത്യത്തേയും നിരാകരിക്കുന്ന തീവ്രാത്മീതയിലേക്കു പോയിട്ടും ബോള്‍ഷേവിക്കുകള്‍ ടോള്‍സ്‌റ്റോയിയെ സ്വീകരിച്ചതിനുകാരണം ഈ കടുത്ത സാഹിത്യനിഷേധമായിരിക്കണം . സാഹിത്യം സദാചാരപ്രവര്‍ത്തനവും ധാര്‍മ്മികവിദ്യാഭ്യാസവുമായിരിക്കണമെന്ന നിലപാടിലേക്ക് ടോള്‍സ്‌റ്റോയിയുടെ വായനക്കാര്‍ പക്ഷേ, എത്തിചേര്‍ന്നില്ല. കാരണം, നാം വായിക്കുന്ന ടോള്‍സ്‌റ്റോയി ഇപ്പറഞ്ഞ ആളല്ല . ഇങ്ങനെ എഴുത്തിലെ സ്വാര്‍ഥതയും സാമൂഹികവിരുദ്ധതയും വിശകലനം ചെയ്യുക എളുപ്പമല്ല. വായനയുടെ കാര്യത്തില്‍ നം എന്നെങ്കിലും ഉദാസീനരായിട്ടുണ്ടോ ? നം എത്രയോ ശീലങ്ങളെ ഉപേക്ഷിച്ചു. എത്രയോ ആശയങ്ങളെ ത്യജിച്ചു. പക്ഷേ, പുസ്തകം അവസാനിച്ചിട്ടില്ല. സാക്ഷാത്കരിക്കാത്ത പ്രേമം പോലെയാണ് പുസ്തകങ്ങളുടെ മോഹനഭാവം. അതുമായി സഹവസിക്കുമ്പോള്‍ ഉടലിനെ മറ്റൊന്നാക്കുന്നു. ഉടലിനകം മറ്റാരോ ഉള്ളതായി തോന്നിപ്പിക്കുന്നു. ഇത് വാക്കുകല്‍ രഹസ്യമായി ചെയ്യുന്ന ആഭിചാരമാണ്. അതു പുറത്തേക്കു കണ്ടുകൊള്ളണമെന്നില്ല. എന്നാല്‍ , അവ ഏതറ്റം വരെ കൂടെപ്പോരാനും തയാറായി ഒരുങ്ങിനില്‍ക്കുകയായിരിരിക്കും.
(മാധ്യമം ഓണപതിപ്പിലെ ജൈവനനുഷ്യര്‍ ഏറെ കാലികസാമൂഹിക പ്രസക്തിയുള്ള മനുഷ്യരാണ് )

4 comments:

  1. എന്റെ എഴുത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ ..?
    ennekkurichanenkil enikkariyam ente ezuthukondu prayojanamillennu. pakshe mattullathu ariyillallo ..!

    nannayi, ashamsakal...!!!

    ReplyDelete
  2. ഈ കുറിപ്പു മുന്നേ കണ്ടിരുന്നു. വിശദമായ ഒരു comment എഴുതണം എന്നു കരുത്തിയതുകൊണ്ടാണ്‌ നീണ്ടുപോയത്‌. താങ്ങൾ ഉന്നയിക്കുന്ന ചോദ്യം, മുൻപൊരിക്കൽ മലയാളത്തിലെ വളരെ പ്രസിദ്ധനായ ഒരു എഴുത്തുകാരനിൽ നിന്നും ഞാൻ നേരിട്ടു കേട്ടതാണ്‌. അതു കേട്ടപ്പോൾ എനിക്ക ദ്ധേഹത്തോടു അനൽപ്പമായ ബഹുമാനവും തോന്നി. പക്ഷെ ഞാൻ അതിനെക്കുറിച്ചു ഏറെ ആലോചിച്ചു. എന്തുകൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്‌?

    എഴുതിയ കാര്യങ്ങൾ തെറ്റാണെന്നു തോന്നിയതു കൊണ്ടോ? അതോ ആ വാക്കുകൾ, വായനക്കാരനു തെറ്റായ ധാരണകൾ കൊടുക്കുമെന്നതു കൊണ്ടോ? അതല്ല കാരണം എന്നെനിക്കു തോന്നുന്നു. ഞാൻ കേട്ടത്‌ സാഹിത്യം, സാമൂഹികവളർച്ചക്കു ഉപയോഗിച്ച ഒരു പ്രതിഭാശാലിയിൽ നിന്നാണ്‌. ടോൾസ്റ്റോയിക്കും ഇങ്ങനെ തോന്നി എന്നതു എന്നെ അദ്ഭുതപ്പെടുത്തുന്നു.

    ഇതു ശരിക്കും പഠനാർഹമായ ഒരു വിഷയമാണെന്നെനിക്കു തോന്നുന്നു. മറ്റുള്ള ഏതെങ്കിലും എഴുത്തുകാർക്കും ഇതേപോലെ ഉള്ള ചിന്തകൾ ഉണ്ടായിട്ടുണ്ടോ?

    ഒരു കാര്യം ശ്രദ്ധേയമാണു- ടോൾസ്റ്റോയിക്കും, ഞാനറിഞ്ഞ എഴുത്തുകാരനും അവസാനകാലത്താണു ഈ തോന്നൽ ഉണ്ടാവുന്നത്‌. തന്റെ പ്രതിഭയിൽ നിന്നും, ഇനിയും സൃഷ്ടികൾ ഉണ്ടാവാനുള്ള സാധ്യതകൾ മരണത്തോടെ ഇല്ലാതാവുമെന്നതു കൊണ്ട്‌, സൃഷ്ടിയുടെ മഹത്വത്തെ നിരാകരിക്കുകയായിരുന്നോ? പ്രായം ഏറുന്തോറും ബാലിശമാവുന്ന മനസ്സാണോ അവരെക്കൊണ്ട്‌ അങ്ങനെ പറയിച്ചതു?

    ReplyDelete
  3. പോസ്റ്റ് വായിച്ചതിനു രണ്ടാള്‍ക്കും നന്ദി.

    എനിക്ക് തോന്നിയത്, താന്‍ എഴുതിയതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടായിട്ടില്ലെന്നു തോന്നുന്നത് അവരുടെ എളിമകൊണ്ടായിരിക്കണം. ഉയര്‍ന്ന വിശാലമായ കാഴ്ച്ചപ്പാടിലേക്ക് എത്തിപ്പെടുമ്പോള്‍ താന്‍ ഒന്നുമല്ലെന്നുള്ള അറിവായിരിക്കാം അതിനു കാരണം. പ്രായമാവുമ്പോള്‍ ജീവിതം നിരര്‍ത്ഥകമാണെന്ന തോന്നല്‍ അസാധരണവുമല്ലല്ലോ ! .
    വായന വ്യക്തികളില്‍ ആത്മീയമായ ഒരു മാറ്റം വരുത്തുമെന്നത് സര്‍‌വ്വസാധരണമായ വിശ്വാസവുമാണ് . ഇത്തരം വിശ്വാസങ്ങളുടേയും സന്നിഗ്ദ്ധതയും പ്രശ്നമാണ് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന അന്വേഷണം. താന്‍ വിചാരിച്ചതു പോലെ സമൂഹത്തിന് ധാര്‍മ്മികമായ ഉന്നമനം വന്നില്ലല്ലോയെന്ന നിരാശയുമായിരിക്കാം....

    എന്നാല്‍ നമ്മളെ (വായനക്കാരനെ) സംബന്ധിച്ച് അജയ് മങ്ങാട്ടിന്റെ വാക്കുകളിലെ പോലെ ,
    സാക്ഷാത്കരിക്കാത്ത പ്രേമം പോലെയാണ് പുസ്തകങ്ങളുടെ മോഹനഭാവം. അതുമായി സഹവസിക്കുമ്പോള്‍ ഉടലിനെ മറ്റൊന്നാക്കുന്നു. ഉടലിനകം മറ്റാരോ ഉള്ളതായി തോന്നിപ്പിക്കുന്നു. ഇത് വാക്കുകല്‍ രഹസ്യമായി ചെയ്യുന്ന ആഭിചാരമാണ്. ആ ആഭിചാര കര്‍മ്മത്തില്‍ നമ്മള്‍ അതിന്റെ പ്രയോജനത്തേകുറിച്ചും നിരര്‍ത്ഥകതേയും കുറിച്ച് ചിന്തിക്കാതെ അതില്‍ കുടുങ്ങുന്നു.

    കുട്ടേട്ടന്‍ പറഞ്ഞതു പോലെ :
    തന്റെ പ്രതിഭയിൽ നിന്നും, ഇനിയും സൃഷ്ടികൾ ഉണ്ടാവാനുള്ള സാധ്യതകൾ മരണത്തോടെ ഇല്ലാതാവുമെന്നതു കൊണ്ട്‌, സൃഷ്ടിയുടെ മഹത്വത്തെ നിരാകരിക്കുകയായിരുന്നോ? പ്രായം ഏറുന്തോറും ബാലിശമാവുന്ന മനസ്സാണോ അവരെക്കൊണ്ട്‌ അങ്ങനെ പറയിച്ചതു?

    അതുമായിരിക്കാം.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete