Monday, August 29, 2011

വായനതിരക്കില്‍ മറക്കുന്ന എഴുത്ത്‌...

ഏറെ നാളുകളായി ഈ ബ്ലോഗില്‍ കുറിപ്പുകള്‍ ഒന്നും വരുന്നില്ല. പുസ്തകങ്ങള്‍ വായിക്കുന്നവര്‍ പൊതുവേ എഴുതാന്‍ തല്പരരായിരിക്കുമെങ്കിലും വിശകലനങ്ങള്‍ പരസ്യമായി പറയാന്‍ മടി കാണിക്കുന്നത് കൊണ്ടാവാം, ഈ ബ്ലോഗിലെ മറ്റ് എഴുത്തുകാരും അധികം സജീവമല്ല.

എങ്കിലും എന്‍റെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍, ഈ അടുത്ത് വായിച്ച ഒരു പുസ്തകത്ത്തിനെക്കുറിച്ച് ഒരു വരിയെങ്കിലും ഈ ബ്ലോഗില്‍ കുറിച്ചിട്ടാല്‍ അത് ഈ ബ്ലോഗിനെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.

എന്‍റെ ജോലി ഭൂരിഭാഗവും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടതായത് കൊണ്ട് കിട്ടുന്ന ഒഴിവു സമയങ്ങള്‍ പിന്നെ ബ്ലോഗ്‌ എഴുത്തിനായി വിനിയോഗിക്കാനും കഴിയുന്നില്ല. ഈ ബ്ലോഗ്‌ തുടങ്ങിയ കാലത്തുള്ളതില്‍ കൂടുതല്‍ തിരക്കുകള്‍ എനിക്ക് ജോലി സംബന്ധമായി ഇപ്പോഴുണ്ട്. എങ്കിലും വായന ഒഴിവാക്കാറില്ല.  ഈ അടുത്ത്‌ അരുന്ധതി റോയി പറഞ്ഞ ഒരു കാര്യം കൊണ്ടായിരിക്കാം,  ഇപ്പോഴും വായന തന്നെയാണ് സിനിമയേക്കാള്‍ എനിക്കിഷ്ടം.  'സിനിമ മറ്റൊരാളുടെ വേഗതയില്‍ ആണ് പറയുന്നത്, എന്നാല്‍ വായന വായിക്കുന്ന ആളിന്‍റെ വേഗതയാണ്' എന്നര്‍ത്ഥമുള്ള ഒരു വാചകമാണ് അവര്‍ പറഞ്ഞത്‌.


ഈ അടുത്ത്‌ മരണപ്പെട്ട ശ്രീ. രവീന്ദ്രന്‍റെ 'എന്‍റെ കേരളം' എന്ന പുസ്തകം (മാതൃഭൂമി ബുക്സ്‌) അത്തരമൊരു അനുഭവമാണ് എനിക്ക് തന്നത്. വ്യതിരിക്തമായ ഭാഷാ ശൈലിയും, അയത്നലളിതമായ ആഖ്യാനവും.  ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്.








കുട്ടനാടിനെ കുറിച്ചുള്ള ലേഖനം തുടങ്ങുന്നതിങ്ങനെ-

'കുട്ടനാടന്‍ കായല്പരപ്പിനു മുകളില്‍ സൂര്യോദയം.

ആദ്യ രശ്മികള്‍ക്കൊപ്പം ഉണരുന്ന ജലപക്ഷികളെ പ്രതീക്ഷിച്ചും കായലിലെ ദിവസപ്പിറവി കാണുവാനും അതിരാവിലെ വാടകബോട്ടില്‍ പുറപ്പെട്ടവരാണ് ഞങ്ങള്‍.'

ഒരു നല്ല വായനാനുഭവം തരും ഈ പുസ്തകം.