Monday, April 6, 2009

മലയാളം പുസ്തകവായനക്കാരുടെ കൂട്ടായ്മയിലേക്കു സ്വാഗതം.

ഈ കൂട്ടായ്മയുടെ തുടക്കം ചെറുപ്പക്കാരായ ഒരു കൂട്ടം വായനക്കാരിൽ നിന്നാണു.

1960-70 കളിൽ ചെറുപ്പം പിന്നിട്ടവരുടെ അനുഭവങ്ങളിൽ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും" വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ നമ്മൾ കോലവും മാറി; തെറ്റില്ല. പക്ഷെ, പഴയ "വായനശാലകൾക്കും, സാഹിത്യ ചർച്ചകൾക്കും" പകരം വെക്കാൻ നമ്മൾക്കധികമൊന്നുമില്ല എന്ന തിരിച്ചറിവും , ലോകത്തു പല കോണുകളിലായി ചിതറിക്കിടക്കുന്ന സമാന മനസ്കരെ കണ്ടെത്താനും, Internet ന്റെ സാധ്യതകൾ ഉപയോഗിച്ചു തുറന്ന ചർച്ചകൾക്കു തുടക്കമിടാനും ഒരു വേദി, അത്രയുമെ ഉദ്ദേശിച്ചിട്ടുള്ളു.

സാഹിത്യം മാത്രമല്ല ഇവിടെ സം സാരിക്കുന്നതു.. സിനിമ, രാഷ്ട്രീയം (അതിന്റെ യഥാർത്ഥ അർത്ഥത്തിലും,മൂല്യത്തിലും), കല..അങ്ങനെ എന്തും...നമ്മൾ നാട്ടിലെ വായനശാലയിൽ ഇരുന്നു സം സാരിക്കുമ്പോലെ..

വായന, സാഹിത്യം, സിനിമ, മറ്റു കലാ രൂപങ്ങൾ എന്നിവയിൽ താൽപര്യമുള്ളവർ sr77in at gmail dot com എന്ന വിലാസത്തിൽ മെയിൽ അയച്ചാൽ ഈ Blogൽ Co-authors ആയി ചേർക്കാം. അതുവഴി നിങ്ങൾക്കും ഈ Blogൽ post ചെയ്യാം. Blogspot പരമാവധി 100 Co authorsനെ മാത്രമെ അനുവദിക്കുന്നുള്ളു. അതിനാൽ കഴിവതും പെട്ടെന്നു mail അയക്കുക.

അതുപോലെ ഈ Blog ലെ Followersൽ ചേർന്നാൽ മറ്റുള്ളവർക്കു നിങ്ങളെ contact ചെയ്യാനും എളുപ്പമായിരിക്കും.

സസ്നേഹം കുട്ടേട്ടൻ

10 comments:

  1. നമ്മൾ നാട്ടിലെ വായനശാലയിൽ ഇരുന്നു സം സാരിക്കുമ്പോലെ..

    ReplyDelete
  2. കുട്ടേട്ടാ,
    ഞാനുമുണ്ട്‌ കൂടെ.സംരംഭത്തിന്‌ എല്ലാ ആശം സകളും.

    ReplyDelete
  3. നല്ല സംരംഭം.. എല്ലാ ആശംസകളും സുഹൃത്തേ...

    ReplyDelete
  4. ഞാനും ചേര്‍ന്നു. എപ്പോല്‍ എങ്ങനെയൊക്കെ സഹകരിക്കാമെന്ന് നോക്കട്ടെ. ശുഭാശംസകള്‍.

    ReplyDelete
  5. അങ്ങിനെ ഞാനും അംഗമായി ഈ കൂട്ടായ്മയിൽ.....നന്ദി...

    ReplyDelete
  6. നല്ല തീരുമാനം. എന്‍റെ എല്ലാ സഹകരണവും പ്രതീക്ഷിക്കാം.

    ReplyDelete
  7. വളരെ നല്ല കാര്യം.വായന മരിക്കുന്നില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
    വെള്ളായണി വിജയന്‍

    ReplyDelete