ആഴ്ചയിൽ ഒന്നു രണ്ടു ദിവസമെങ്കിലും ഞാൻ http://malayalam-bookreaders-club.blogspot.com/ എന്ന ഈ blog കൂട്ടായ്മ തുറന്നു നോക്കാറുണ്ട്. എന്തെങ്കിലും പുതിയ Post അരെങ്കിലും ഇട്ടു കാണും എന്ന പ്രതീക്ഷയോടെ..
June 19 ന് , വായനദിനത്തിന്റെ അന്നു "പുസ്തകപ്പുഴു" എഴുതിയ സുന്ദരമായ Post നപ്പുറം, പുതുതായി ഒന്നും വന്നില്ല.
മിക്കവർക്കും എഴുതണമെന്നു ആത്മാർതമായും ആഗ്രഹം ഉണ്ട്, പക്ഷെ സമയക്കുറവും, ചെറുതെങ്കിലും എഴുതുന്നതു കാമ്പുള്ളതായിരിക്കണം എന്ന ആഗ്രഹവും കാരണമാണു മിക്കവരും ഇവിടെ എഴുതാൻ മടിക്കുന്നതു. എഴുതുന്ന ആൾക്കും, ഈ Blog ന്റെ വായനക്കാർക്കും പരസ്പരം ഉള്ള ബഹുമാനം കൊണ്ടു തന്നെ എന്തെങ്കിലും ഒക്കെ എഴുതിപിടിപ്പിക്കാൻ എഴുതുന്നവർക്കു മടി..
പക്ഷെ, എന്റെ വിനീതമായ അഭിപ്രായത്തിൽ ഈ ബ്ലോഗ് നിന്നു പോവാൻ പാടില്ല.. നമുക്കന്യമായികൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക കൂട്ടായ്മ, digital യുഗതിനു വേണ്ടി പരിവർത്തനം ചെയ്തവതരിപ്പിച്ചതാണു ഈ "ഓൺ ലൈൻ വായനശാല".
കഴിഞ്ഞ ദിവസം, Dubai ൽ ഉള്ള എന്റെ സുഹ്രുതു ഒരു ഒത്തു ചേരലിന്റെ കാര്യം സൂചിപ്പിച്ചു..നല്ലതുതന്നെ.. പക്ഷെ നമ്മുടെ കൂട്ടുകാർ എല്ലാം പല സ്ഥലങ്ങളിൽ ആണു. എല്ലാവർക്കും കൂടി ചേരാൻ പറ്റുന്നതു കേരളതിലാണു.. അതു എല്ലാവരും നാട്ടിലുള്ളപ്പോൾ നമുക്കു ശ്രമിക്കാം. ഇപ്പോൾ തൽക്കാലം നമുക്കു ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിക്കാം. കാരണം, digital യുഗത്തിൽ ഹ്രുദയം കൊണ്ടു ചിന്തിക്കുന്നവരുടെ കൂട്ടായ്മക്കു സ്ഥാനമുണ്ടെന്നു നമുക്കു തെളിയിക്കണം.
ഇക്കഴിഞ്ഞ ലക്കം മാത്രുഭൂമിയിൽ(august 16, ലക്കം23) ശ്രീ. ബാബു ഭരദ്വാജ് കോഴിക്കോടൻ കൂട്ടയ്മകളെക്കുറിച്ചെഴുതിയ "ബന്ധങ്ങളെഴുതിയ ദേശ ചരിത്രം" എന്ന ലേഖനത്തിന്റെ അവസാന ഭാഗതു ഇങ്ങനെ പറയുന്നു.
"ഇനി കൂട്ടായ്മകൾ ഉണ്ടാവണമെങ്കിൽ നമുക്കു പിന്നോട്ടു പോവേണ്ടി വരും, മനുഷ്യരാകേണ്ടി വരും, ഭയം വെടിയേണ്ടി വരും, അന്യൊന്യം സ്നേഹിക്കേണ്ടി വരും, അന്യരുടെ വാക്കുകൾ സംഗീതമായി ആസ്വദിക്കേണ്ടി വരും. ഈ ലോകം തന്റേതു മാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും വിചാരിക്കേണ്ടി വരും. താൻ എല്ലാവറുറ്റെയും ശത്രുവല്ലെന്നും, എല്ലാവരും തന്റെ ശത്രുക്കളല്ലെന്നും കരുതേണ്ടി വരും. അതിനിനി നമുക്കു കഴിയുമോ?"
ഇതിനോടൊപ്പം ചേർത്തു വായിക്കെണ്ട മറ്റൊരു പ്രധാന കാര്യമുണ്ട്. കഴിഞ്ഞ 25 വർഷമായി, Luba shield എന്ന ഫ്രഞ്ച്കാരി, പത്തനംതിട്ടയിലെ, ആറന്മുളയിൽ നടത്തികൊണ്ടു വരുകയായിരുന്ന വിജ്ഞാന കലാവേദി എന്ന സ്ഥാപനം നിർതുകയാണു (http://www.vijnanakalavedi.org/).
സ്വന്തം നാടിനേക്കാളുപരി, നമ്മുടെ നാടിനെ സ്നേഹിക്കുകയും, നമ്മുടെ കലാരൂപങ്ങൾ ഒരു തപസ്യ പോലെ പഠിചെടുത്തു, ഇന്നാട്ടുകാരെയും മറുനാട്ടുകാരെയും പഠിപ്പിക്കുകയും ചെയ്ത സ്വാധിയായ അ സ്ത്രീ കരഞ്ഞു കൊണ്ടാണൊ അ സ്ഥാപനം നിർത്താനുള്ള തീരുമാനം എടുത്തത്?
നമുക്കന്യമായികൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക കൂട്ടായ്മ, digital യുഗതിനു വേണ്ടി പരിവർത്തനം ചെയ്തവതരിപ്പിച്ചതാണു ഈ "ഓൺ ലൈൻ വായനശാല".
ReplyDeleteNalla chinthakal... Ashamsakal...!!!
ReplyDelete