Sunday, April 12, 2009

10. പുസ്തകങ്ങൾ ,10. സിനിമകൾ

നിങ്ങളുടെ അഭിപ്രായത്തിൽ, മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും മികച്ച
10. പുസ്തകങ്ങൾ
10. സിനിമകൾ

ഏതെന്നു പറയാമോ?

13 comments:

  1. 10. പുസ്തകങ്ങൾ 10. സിനിമകൾ

    ReplyDelete
  2. അഭിപ്രായം പറയാനായിട്ടില്ല....

    ReplyDelete
  3. സ്വന്തം ഇഷ്ടം പറയൂ..കണ്ടതിലെ വെച്ചേറ്റവും ഇഷ്ടമായ്ത്‌..

    ReplyDelete
  4. പത്തു പുസ്തകങ്ങള്‍

    നോവല്‍

    പാണ്ഡവപുരം - സേതു
    മഞ്ഞ് - എം ടി
    ഖസാക്കിന്റെ ഇതിഹാസം - ഓ വി വിജയന്‍

    ചെറുകഥകള്‍

    കടല്‍തീരത്ത് - ഓ വി വിജയന്‍
    വെളുത്ത കൂടാരങ്ങള്‍ - പദ്മനാഭന്‍
    യാത്രാമൊഴി (?) - വിക്ടര്‍ ലീനസ്‌
    വാനപ്രസ്ഥം - എം ടി


    ആത്മകഥ

    ഘോഷയാത്ര - ടി ജെ എസ്

    കവിത (ഇത് പ്രായാസാ ..)

    അടുത്ത് വായിച്ചതില്‍

    അയ്യപ്പന്‍ - ടി പി അനില്‍ കുമാര്‍
    കുഴൂര്‍ വില്സന്റെ "ആ മരം "

    ReplyDelete
  5. പത്തു സിനിമകള്‍
    (ഇമ്പാക്റ്റ് മാത്രം നോക്കി )

    ചെമ്മീന്‍ - രാമു കാര്യാട്ട്
    പിറവി - ഷാജി
    ചിദംബരം - അരവിന്ദന്‍
    കൊടിയേറ്റം/ മതിലുകള്‍ - അടൂര്‍
    തൂവാനത്തുമ്പികള്‍ - പദ്മരാജന്‍
    നിര്‍മ്മാല്യം - എം ടി
    പഞ്ചവടിപ്പാലം - കെ ജി ജോര്‍ജ്ജ്
    വടക്ക് നോക്കിയന്ത്രം - ശ്രീനിവാസന്‍
    തകര - ഭരതന്‍ ( വേണുവിന്റെ അഭിനയം ഓര്‍ക്കുന്നു )
    അഗ്നിസാക്ഷി - ശ്യാമപ്രസാദ് (പുതിയ പടം ലിസ്റ്റില്‍ കൊള്ളിക്കാന്‍ മാത്രം, രജത്തിന്റെ അഭിനയം ഓര്‍ക്കാനും)
    അല്ലെങ്കില്‍
    പെരുന്തച്ചന്‍ - അജയന്‍ ( മുകളില്‍ പറഞ്ഞ പോലെ , തിലകനെ ഓര്‍ക്കാന്‍ )

    ReplyDelete
  6. നന്ദി, സുഹ്രുത്തെ..
    കവിതകളിൽ ഞാനും അത്ര നല്ല വായനക്കാരൻ അല്ല..

    മറ്റുള്ളവയിൽ, "യാത്രാമൊഴി" (വിക്ടർ ലീനസ്സിന്റെ) വായിച്ചിട്ടില്ല.. ബാക്കി മിക്ക പുസ്തകങ്ങളും എനിക്കും ഇഷ്ടപ്പെട്ടതാണു.. അതുകൊണ്ടു നമ്മുടെ ഇഷ്ടങ്ങളും ഒരു പോലെ ആവാൻ സാധ്യത ഉണ്ട്‌..

    "യാത്രാമൊഴി" വാങ്ങി വായിക്കാം.. ഇതു തന്നെ ആണു ഞാൻ ഈ പോസ്റ്റിടുംബോൾ ഉദ്ദേശിച്ച ഗുണഫലം..

    പിന്നെ വാകുകളുടെ മാന്ത്രികത കൊണ്ടു എന്നിക്കു ഇഷ്ടപ്പെട്ട ചില പുസ്തകങ്ങൾ

    1. ഭൂമിയുടെ അവകാശികൾ, ചെറുകഥ, ബഷീർ

    2.ഗൗരി,ചെറുകഥ,പദ്മനാഭൻ
    3.പദ്മരാജന്റെ മിക്ക കഥകളും.
    4.ആദിത്യനും, രാധയും മറ്റു ചിലരും, നോവൽ, മുകുന്ദൻ. (ക്രാഫ്റ്റ്‌ കൊണ്ട്‌)
    5.ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ
    6.യക്ഷി- മലയാറ്റൂറിന്റെ എല്ലാം
    7.പ്രേമലേഖനം- ബഷീർ
    8.കാലം - എം. ടി.
    9.സങ്കീർത്തനം പോലെ - പെരുംബടവം
    10. അഭയാർത്ഥികൾ - ആനന്ദ്‌

    പിന്നെയും ഒത്തിരി ഉണ്ട്‌..ആദ്യം ഒർമയിൽ വന്നവ എഴുതി എന്നു മാത്രം..

    ReplyDelete
  7. എനിക്കിഷ്ടപ്പെട്ട 10 പുസ്തകങ്ങള്‍:

    അനുരാഗത്തിന്റെ ദിനങ്ങള്‍ - ബഷീര്‍
    ശബ്ദങ്ങള്‍ - ബഷീര്‍
    ഡെല്‍ഹി - എം. മുകുന്ദന്‍
    ഖസാക്കിന്റെ ഇതിഹാസം - ഒ. വി. വിജയന്‍
    എന്റെ കഥ - മാധവിക്കുട്ടി
    ഗുരുസാഗരം - ഒ. വി. വിജയന്‍
    മുന്‍പെ പറക്കുന്ന പക്ഷികള്‍ - സി. രാധാക്റ്ഷ്ണന്‍
    ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ - എന്‍. എസ്. മാധവന്‍
    കുരുവി ഗോപി - എ. വിജയന്‍
    ആത്മാവില്‍ സുഗന്ധം - കെ. എം. തരകന്‍



    എനിക്കിഷ്ടപ്പെട്ട 10 സിനിമകള്‍:

    അഭയം
    വേനല്‍ക്കിനാവുകള്‍
    ഭര്‍ഗ്ഗവീനിലയം
    പഞ്ചവടിപ്പാലം
    മതിലുകള്‍
    ഒന്നുമുതല്‍ പൂജ്യം വരെ
    ആദാമിന്റെ വാരിയെല്ല്
    സര്‍വ്വകലാശാല
    ചട്ടക്കാരി
    ഒരാള്‍ മാത്രം

    ReplyDelete
  8. Best wishes for this effort. Its really nice.

    ReplyDelete
  9. സത്യം പറയാലോ,അറിയില്ല.അറിയൂച്ചാൽ പറയേർന്നു.എന്തൊക്കെയോ വായിച്ചു,എന്തൊക്കെയോ കണ്ടു.

    ReplyDelete
  10. നല്ല ഉദ്യമം.
    പൌലോ കൊയ്ലോയുടെ പുതിയ പുസ്തകം ആരെങ്കിലും വായിച്ചിരുന്നോ?

    ReplyDelete
  11. The winner Stands Alone ആണുദ്ദേശിക്കുന്നതെങ്കിൽ, വായിച്ചില്ല..പക്ഷെ, ഒരു തരം hollywood cinema കഥ type ആണെന്നു എവിടെയോ review വായിച്ചു.. അദ്ദേഹതിന്റെ പുസ്തകങ്ങളോടു ഇപ്പോൾ വലിയ താൽപര്യം തോന്നുന്നില്ല..

    Witch of Potobello ശരിക്കും ഭഗവദ്ഗീതയും, ഖുറാനും, ബൈബിളും ഒക്കെ mix ചെയ്തുണ്ടാക്കിയ ഒരു സാധനം പോലെ തോന്നി. ജീവിതത്തിന്റെ അടിത്തറ തന്നെ നഷ്ടപ്പെട്ട വിദേശികൾക്കു ഇഷ്ടപെടും.

    ReplyDelete
  12. നിങ്ങള്‍ പറഞ്ഞതുപോലെ നല്ല പുസ്തകങ്ങള്‍ ഏതെന്നു മാനസ്സിലാക്കാനുള്ള നല്ല ഉദ്യമം.എനിക്കും വായന കുറവാണ്.എങ്കിലും ഒരെളിയ വായനക്കാരെന്ന നിലയില്‍ ഞാനും നിങ്ങളുടെ ക്വിസ് പരിപാടിയില്‍ പങ്കെടുക്കാം.
    1)ആള്‍ക്കൂട്ടം(ആനന്ദ്)
    2)കാലം(എം.ടി) (M.T.യുടെ ഒരു പുസ്തകം വായിച്ചാല്‍ എല്ലാം വായിച്ചതു പോലെയാണ്. സത്യത്തില്‍ M.T.യുടെ സിനിമയും ചെറുകഥകളുമാണ് സാഹിത്യത്തെക്കാള്‍ എനിക്കിഷ്ടം)
    3)ആലാഹയിലെ പെണ്മക്കള്‍ (സാറാ ജോസഫ്)
    4)മുന്‍പെപറക്കുന്ന പക്ഷികള്‍(സി.രാധാകൃഷ്ണന്‍)
    5)ഒരു ദേശത്തിന്റെ കഥ(S.K.പൊറ്റക്കാട്)
    6)ഗുരുസാഗരം,അഭയാർത്ഥികൾ - ഒ. വി. വിജയന്‍
    7)യക്ഷി- മലയാറ്റൂര്‍
    8)പ്രേമലേഖനം,ബാല്യകാലസഖി,മതിലുകള്‍- ബഷീർ
    9)കൊച്ചരേത്തി- നാരായന്‍
    10)മയ്യയിപുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍‌-M.മുകുന്ദന്‍(ആദിത്യനും, രാധയും മറ്റു ചിലരും വായിച്ചതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.അവസാന പേജ് കഴിഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ‍ കാര്യം ഇതു വായിക്കേണ്ട quality എനിക്കില്ലെന്ന്.)
    10)പാണ്ഡവപുരം - സേതു
    11)സങ്കീർത്തനം പോലെ - പെരുംബടം.
    12)പ്രകാശം പരത്തുന്ന പെണ്‍കുട്ടി,ഗൌരി‌-ടി.പത്മനാഭന്‍
    മുന്‍പ് M.T.സാര്‍ “രമണീയം ഈ കാലം“ എന്ന ഓര്‍മ്മകുറുപ്പില്ല് പറഞ്ഞതായി ഓര്‍ക്കുന്നു.ബാല്യത്തില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ചാല്‍ ഒന്നും മനസ്സിലാകില്ല്ല. എങ്കിലും വായിക്കും എന്ന്. അങ്ങിനെയേ കവിതയെ കുറിച്ച് ഞാനും മനസ്സിലാക്കിയിരുന്നുള്ളൂ.പക്ഷെ ചങ്ങന്വുഴയുടെ വാഴക്കുലയും, കുമാരാശാന്റെ ലീലയും വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ വലിയ പാടില്ലെന്ന് തോന്നി. അതു ശീലമായിക്കിട്ടാനാ പാട്

    ഇനി സിനിമകള്‍
    ‍ചെമ്മീന്‍ - രാമു കാര്യാട്ട്
    പിറവി - ഷാജി
    ചിദംബരം - അരവിന്ദന്‍
    കൊടിയേറ്റം/ മതിലുകള്‍ - അടൂര്‍
    നിര്‍മ്മാല്യം - എം ടി
    പഞ്ചവടിപ്പാലം - കെ ജി ജോര്‍ജ്ജ്
    തകര - ഭരതന്‍
    പെരുന്തച്ചന്‍ - അജയന്‍
    ഭര്‍ഗ്ഗവീനിലയം-ബഷീര്‍&(I forget the director)
    മുകളില്‍ നിങ്ങള്‍ പറഞ്ഞ
    ഇതൊക്കെ എനിക്കും ഇഷ്ടപ്പെട്ട ക്ലാസ്സിക്കുകളാണ്
    (ഇനി Commercial സിനിമ)
    1)ഉയരങ്ങളില്‍-(ലാലേട്ടന് അവാര്‍ഡ് കൊടുക്കണം),, പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, കൊച്ചുതെമ്മാടി,സദയം(M.T)
    2)സന്ദേശം,മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു-(ലാലേട്ടന് അവാര്‍ഡ് കൊടുക്കണം),വടക്കുനോക്കിയന്ത്രം, T.P.ബാലഗോപാലന്‍.എം.എ, നാടോടിക്കാറ്റ് ,വരവേല്പ്, തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്{പൊന്മുട്ടയിടുന്ന താറാവില്‍ ഇന്നസെന്റിന് അവാര്‍ഡ് കൊടുക്കണം}(ശ്രീനിവാസന്‍)
    3)മിഴിനീ‍ര്‍പൂവുകള്‍,പെരുവെണ്ണാപുരത്തെ വിശേഷങ്ങള്‍‌-കമല്‍
    4)ഇസബെല്ല,പക്ഷെ-മോഹന്‍
    5)തൂവാനത്തുമ്പികള്‍ - പത്മരാജന്‍
    6)പാദമുദ്ര-(ലാലേട്ടന് ‍ അവാര്‍ഡ് കിട്ടിയിരുന്നോ‍??)വേനല്‍ക്കിനാവുകള്‍-കെ.സേതുമാധവന്‍
    7)വൈശാലി, തകര- ഭരതന്‍
    8)തനിയാ‍വര്‍ത്തനം(തനിയാ‍വര്‍ത്തനത്തില്‍ മമ്മൂക്കക്ക് അവാര്‍ഡ് കൊടുക്കണം),ആദാരം,കിരീടം-(ലാലേട്ടനും,തിലകന്‍സാറിനും കിരീടത്തില്‍ അവാര്‍ഡ് കൊടുക്കണം),കസ്തൂരിമാന്-‍ലോഹിധദാസ്
    8)മഴവില്‍കാവടി-സത്യന്‍ അന്തിക്കാട്(ഇന്നസെന്റിന് അവാര്‍ഡ് കൊടുക്കണം.)
    9)ഡോ:പശുപതി‌-ഷാജി കൈലാസ്(ഇന്നസെന്റിന് അവാര്‍ഡ് കൊടുക്കണം.)
    10)മണവത്തുര്‍ കനവ്, ചാന്തുപൊട്ട്-ലാല്‍ജോസ് (ചാന്തുപൊട്ടില്‍ ദിലീ‍പിന് അവാര്‍ഡ് കൊടുക്കണം)
    11)കുഞ്ഞിക്കൂനന്‍-ശശിശങ്കര്‍,പറക്കുംതളിക-താഹ(രണ്ട് ചിത്രത്തിലും ദിലീ‍പിന് അവാര്‍ഡ് കൊടുക്കണം)
    12)ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ്
    എന്റെ ഇഷ്ദങ്ങളാ‍ണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല.
    ഞാന്‍ കാണേണ്ടിവന്ന ഏറ്റവും worst ആയ ചിത്രങ്ങള്‍
    1)അണ്ണന്‍‌തന്വി
    2)വിനോദയാത്ര
    3)അരപ്പെട്ടകെട്ടിയ ഗ്രാമത്തില്‍
    4)മാന്വഴക്കാലം
    5)ദുബായ്
    6)നേരറിയാന്‍ CBI
    7)ആറാം തന്വുരാ‍ന്‍
    8)വടക്കും നാഥന്‍(രവീദ്രന്‍ മാഷ് കൂടി ഇല്ലെങ്കില്‍ ഭ്രാന്തു വന്നേനെ)
    9)മാനത്തെകൊട്ടാരം,മാനാത്തെ വെള്ളിത്തേര്
    10)സൂ‍ത്രധാരന്‍
    ചില ചിത്രങ്ങളെ പറ്റി ഓര്‍മ്മിക്കുന്നതു പോലും പാപമായതുകൊണ്ട് തല്‍ക്കാലം ഓര്‍മ്മ വരുന്നില്ല.(സിനിമയുടെ കഥകളോ‍മ്മയുണ്ട്.)
    പിന്നെ എന്റെ അനിഷ്ദങ്ങളാ‍ണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തിരിക്കണമെന്നില്ല.






    .

    ReplyDelete
  13. 1. കവിയുടെ കാല്പ്പാടുകല്‍ (പി കുഞ്ഞിരാമന്‍ നായര്)
    2. ആല്‍ക്കുട്ടം (ആനന്ദ്)
    3. ജീവിത പാത (ചെറുക്കാടു)
    4. ഖസാക്കിന്റെ ഇതിഹാസം (ഒ വി വിജയന്)
    5. പ്രകൃതിനിയമം(സി ആര്‍ പരമേശ്വരന്‍)
    6. ചിദംഭര സ്മരണ ( ചുള്ളിക്കാട് )
    7. സുന്ദരികളും സുന്ദരന്മാരും (ഉറൂബ്)
    8. ധര്‍മ്മരാജ (സി വി രാമന്‍ പിള്ള)
    9. തോറ്റങ്ങള്‍ (കോവിലന്‍)
    10.ജാതിവ്യവസ്ഥിതിയും കേരളചരിത്രവും (പി കെ ബാലക്രിഷ്ണന്)

    ReplyDelete