മലയാളം പുസ്തകവായനക്കാരുടെ കൂട്ടായ്മ
പുസ്തകങ്ങള്‍ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എല്ലാ മലയാളികള്‍ക്കുമായ്...
Sunday, January 20, 2019
Monday, March 17, 2014
Sunday, October 27, 2013
Monday, August 29, 2011
വായനതിരക്കില് മറക്കുന്ന എഴുത്ത്...
ഏറെ നാളുകളായി ഈ ബ്ലോഗില്‍ കുറിപ്പുകള്‍ ഒന്നും വരുന്നില്ല. പുസ്തകങ്ങള്‍ വായിക്കുന്നവര്‍ പൊതുവേ എഴുതാന്‍ തല്പരരായിരിക്കുമെങ്കിലും വിശകലനങ്ങള്‍ പരസ്യമായി പറയാന്‍ മടി കാണിക്കുന്നത് കൊണ്ടാവാം, ഈ ബ്ലോഗിലെ മറ്റ് എഴുത്തുകാരും അധികം സജീവമല്ല.
എങ്കിലും എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍, ഈ അടുത്ത് വായിച്ച ഒരു പുസ്തകത്ത്തിനെക്കുറിച്ച് ഒരു വരിയെങ്കിലും ഈ ബ്ലോഗില്‍ കുറിച്ചിട്ടാല്‍ അത് ഈ ബ്ലോഗിനെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.
എന്റെ ജോലി ഭൂരിഭാഗവും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടതായത് കൊണ്ട് കിട്ടുന്ന ഒഴിവു സമയങ്ങള്‍ പിന്നെ ബ്ലോഗ് എഴുത്തിനായി വിനിയോഗിക്കാനും കഴിയുന്നില്ല. ഈ ബ്ലോഗ് തുടങ്ങിയ കാലത്തുള്ളതില്‍ കൂടുതല്‍ തിരക്കുകള്‍ എനിക്ക് ജോലി സംബന്ധമായി ഇപ്പോഴുണ്ട്. എങ്കിലും വായന ഒഴിവാക്കാറില്ല. ഈ അടുത്ത് അരുന്ധതി റോയി പറഞ്ഞ ഒരു കാര്യം കൊണ്ടായിരിക്കാം, ഇപ്പോഴും വായന തന്നെയാണ് സിനിമയേക്കാള്‍ എനിക്കിഷ്ടം. 'സിനിമ മറ്റൊരാളുടെ വേഗതയില്‍ ആണ് പറയുന്നത്, എന്നാല്‍ വായന വായിക്കുന്ന ആളിന്റെ വേഗതയാണ്' എന്നര്‍ത്ഥമുള്ള ഒരു വാചകമാണ് അവര്‍ പറഞ്ഞത്.
ഈ അടുത്ത് മരണപ്പെട്ട ശ്രീ. രവീന്ദ്രന്റെ 'എന്റെ കേരളം' എന്ന പുസ്തകം (മാതൃഭൂമി ബുക്സ്) അത്തരമൊരു അനുഭവമാണ് എനിക്ക് തന്നത്. വ്യതിരിക്തമായ ഭാഷാ ശൈലിയും, അയത്നലളിതമായ ആഖ്യാനവും. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
കുട്ടനാടിനെ കുറിച്ചുള്ള ലേഖനം തുടങ്ങുന്നതിങ്ങനെ-
'കുട്ടനാടന്‍ കായല്പരപ്പിനു മുകളില്‍ സൂര്യോദയം.
ആദ്യ രശ്മികള്‍ക്കൊപ്പം ഉണരുന്ന ജലപക്ഷികളെ പ്രതീക്ഷിച്ചും കായലിലെ ദിവസപ്പിറവി കാണുവാനും അതിരാവിലെ വാടകബോട്ടില് പുറപ്പെട്ടവരാണ് ഞങ്ങള്‍.'
ഒരു നല്ല വായനാനുഭവം തരും ഈ പുസ്തകം.

വിഭാഗ സൂചകങ്ങൾ :
ente keralam,
ravindran,
travalogue
Saturday, October 23, 2010
അയ്യപ്പന് മരിച്ചു.
എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
അയ്യപ്പന് സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.
അതങ്ങനെ തീര്‍ന്നു..ഒരു മനുഷ്യജന്മം.
അയ്യപ്പന് സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.
അതങ്ങനെ തീര്‍ന്നു..ഒരു മനുഷ്യജന്മം.
Thursday, May 13, 2010
സലിന്‍ജര്‍ - മറഞ്ഞിരുന്നു ലോകം കണ്ട പ്രതിഭയെക്കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ്
നല്ലൊരു ലേഖനം ശ്രീ.N.B. സുരേഷിന്റെ ബ്ലോഗില്‍
http://kilithooval.blogspot.com/2010/05/blog-post.html

Subscribe to:
Posts (Atom)